Latest News

“ഞാന്‍ എംപിയാണ്, മേയറല്ല”; എസ്ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി

പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായ പ്രദേശം സുരേഷ് ഗോപി സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം

Suresh Gopi MP, Kerala Police

തൃശൂര്‍: ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി എംപി. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായ പ്രദേശം സുരേഷ് ഗോപി സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം.

താന്‍ സ്ഥലത്തെത്തിയത് അറിഞ്ഞിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയായിരുന്നു എംപി സല്യൂട്ട് ചെയ്യിപ്പിച്ചത്. “ഞാന്‍ ഒരും എംപിയാണ്. ഒരു സല്യൂട്ട് ഒക്കെയാകാം, ചെയ്യണം. ആ ശീലങ്ങളൊന്നും മറക്കരുത്. ഞാന്‍ മേയറല്ല,” സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞു.

സല്യൂട്ട് ചെയ്യിപ്പിച്ചത് വിവാദമായതോടെ സംഭവത്തില്‍ എംപി തന്നെ വിശദീകരണം നടത്തി. “മാന്യമായ രീതിയിലാണ് അദ്ദേഹത്തോട് പെരുമാറിയത്. സര്‍ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തത്. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം, ഞാന്‍ തിരിച്ചും അദ്ദേഹത്തെ സല്യൂട്ട് ചെയ്തു,” സുരേഷ് ഗോപി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Also Read: ‘ആത്മാഭിമാനം ചോദ്യംചെയ്യപ്പെട്ടു, സൈബർ ആക്രമണങ്ങൾക്ക് ലീഗ് നേതൃത്വം മറുപടി പറയണം’: ഹരിത മുൻ നേതാക്കൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Suresh gopi mp asks si to salute him

Next Story
കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചിലർ ശ്രമിക്കുന്നു; സംയുക്ത വാര്‍ത്താസമ്മേളനവുമായി ബിഷപ്പും ഇമാമുംbishop, imam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com