scorecardresearch

തൃശൂർ മേയറെ കണ്ട് സുരേഷ് ഗോപി; ശക്തൻ മാർക്കറ്റ് വികസനത്തിനായി ഒരു കോടി വാഗ്ദാനം

ശക്തൻ മാർക്കറ്റിന്റെ വികസനത്തിനായി ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്ന പത്ത് കോടി പദ്ധതിക്ക് കേന്ദ്ര സഹായം ലഭിക്കാൻ ഇടപെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു

തൃശൂർ മേയറെ കണ്ട് സുരേഷ് ഗോപി; ശക്തൻ മാർക്കറ്റ് വികസനത്തിനായി ഒരു കോടി വാഗ്ദാനം
Photo: Screengrab

തൃശൂർ: സുരേഷ് ഗോപി എംപി തൃശൂർ കോർപറേഷൻ മേയറുമായി കൂടിക്കാഴ്ച നടത്തി. ശക്തൻ മാർക്കറ്റ് വികസനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പിന് ശക്തൻ മാർക്കറ്റ് വികസനത്തിനായി ഒരു കോടി സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. കൂടിക്കാഴ്ചയിലൂടെ അത് ഉറപ്പാക്കുകയാണ് ചെയ്തിരിക്കുന്നത്.

മാർക്കറ്റ് വികസനത്തിന് വിശാലമായ പ്ലാനാണ് മനസിലുള്ളതെന്ന് മേയർ സുരേഷ് ഗോപിയെ അറിയിച്ചുവെന്നാണ് വിവരം. നവംബർ 15ന് മുൻപ് രൂപരേഖ സമർപ്പിക്കാമെന്ന് മേയർ എംപിയെ അറിയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തൻ മാർക്കറ്റിൽ എത്തിയപ്പോഴാണ് മാർക്കറ്റ് വികസനത്തിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. എംപി ഫണ്ടിൽ നിന്നോ കുടുംബട്രസ്റ്റിൽ നിന്നോ ഇതിനുള്ള പണം നൽകുമെന്നായിരുന്നു വാഗ്ദാനം.

ശക്തൻ മാർക്കറ്റിന്റെ വികസനത്തിനായി ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്ന പത്ത് കോടി പദ്ധതിക്ക് കേന്ദ്ര സഹായം ലഭിക്കാൻ ഇടപെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രത്തിന്റെ പദ്ധതിയായി ഇത് പൂർണമായി ചെയ്തെടുക്കുന്നതിനുള്ള ശ്രമം തന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Suresh gopi met thrissur mayor shakthan market development

Best of Express