scorecardresearch

സുരേഷ് ഗോപി ജനപ്രിയൻ, സൈബർ ആക്രമണത്തിന് പിന്നിൽ എതിർചേരിയിലുള്ളവർ: ജോർജ് കുര്യൻ

സമൂഹത്തിലെ ഏറ്റവും സമ്പന്നർ ചെലവഴിക്കുന്നതിലും അധികം തുക സുരേഷ് ഗോപി സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ജോർജ് കുര്യൻ പറഞ്ഞു

സമൂഹത്തിലെ ഏറ്റവും സമ്പന്നർ ചെലവഴിക്കുന്നതിലും അധികം തുക സുരേഷ് ഗോപി സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ജോർജ് കുര്യൻ പറഞ്ഞു

author-image
WebDesk
New Update
George Kurian Varthamanam 1

George Kurian in in Varthamanam Podcast

George Kurian in in Varthamanam Podcast:വർത്തമാനകാല കേരള രാഷ്ട്രീയത്തിൽ ഏറ്റവും ജനപ്രിയനായ നേതാവാണ് സുരേഷ് ഗോപിയെന്നും രാഷ്ട്രീയത്തിനധീതമായുള്ള ജനപിന്തുള്ള അദ്ദേഹത്തിനുണ്ടെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

Also Read:ക്രിസ്ത്യാനികൾക്കെതിരായി രാജ്യത്ത് നീക്കങ്ങളില്ല; മുഖ്യധാരാ സഭകൾ മതപരിവർത്തനം നടത്തുന്നില്ല: ജോർജ് കുര്യൻ

"സിനിമാ നടൻ, രാഷ്ട്രീയക്കാരൻ എന്നതിലെല്ലാം ഉപരിയായി സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്. രാഷ്ട്രീയത്തിനുപരിയായി സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരുപാട് പണം ചെലവഴിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരാളുടെ ദൈന്യത കാണുമ്പോൾ സഹായിക്കാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ട്. സമൂഹത്തിലെ ഏറ്റവും സമ്പന്നർ ചെലവഴിക്കുന്നതിലും അധികം തുക അദ്ദേഹം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു"- ജോർജ് കുര്യൻ പറഞ്ഞു. 

Also Read:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ല; സമഗ്ര സിനിമാനയം ഉടൻ: സജി ചെറിയാൻ

Advertisment

സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം ഉൾപ്പടെയുള്ള കാര്യങ്ങൾ വൻ സ്വീകാര്യതെയാണ് ലഭിച്ചത്. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ എതിരാളികളാണെന്നും ജോർജ് കുര്യൻ പറഞ്ഞു. "ബിജെപിയിലെ പ്രമുഖനേതാക്കൾക്കെല്ലാം എതിരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻമാരായി വരുന്നവർക്കെതിരെയെ്ല്ലം ഇത്തരം ആക്രമണം ഉണ്ടായിട്ടുണ്ട്. കുമ്മനം രാജശേഖനും കെ സുരേന്ദ്രനും ഇപ്പോൾ രാജീവ് ചന്ദ്രശേഖരനും ഇത്തരം സൈബർ ആക്രമണം നേരിടുന്നുണ്ട്"- ജോർജ് കുര്യൻ പറഞ്ഞു. 

Also Read:സമാനതകളില്ലാത്ത പ്രതിസന്ധിയുണ്ട്; എന്തിനെയും കേരളം അതിജീവിക്കും: കെഎൻ ബാലഗോപാൽ

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വൻ നേട്ടം ഉണ്ടാക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. 1995 മുതൽ കേരളത്തിൽ ബിജെപിക്ക് വളർച്ചയുണ്ട്. എല്ലാ മതത്തിലുള്ളവരുടെയും വോട്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സമാഹരിക്കാൻ കഴിയുന്നുണ്ട്. ഇത്തവണ ഇതിൽ വൻ വർധനവുണ്ടാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 

സ്ഥാനം മോഹിച്ച് ബിജെപിയിൽ എത്തിയ വ്യക്തിയല്ല താനെന്നും സ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയിൽ ഉറച്ചുനിൽക്കുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് ജെപി പ്രസ്ഥാനത്തിൽ ആകൃഷ്ടനായാണ് താൻ ജനസംഘത്തിൽ എത്തിയത്. അവിടെ നിന്നാണ് താൻ ബിജെപിയിൽ എത്തിയത്. താൻ ആർഎസ്എസ് പ്രവർത്തകനല്ലെന്നും ജെപി പ്രസ്ഥാനമാണ് തന്റെ രാഷ്ട്രീയ അടിത്തറയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ചിന്തയിലും നിലപാടിലും തനിക്ക് കൃത്യതയും വ്യക്തതയും ഉണ്ട്. അവ രാഷ്ട്രീയത്തിനധീതമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Read More:ഭരണത്തിലെത്തുന്നത് മുഖ്യം, യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ജനങ്ങൾ തീരുമാനിക്കും: രമേശ് ചെന്നിത്തല

Bjp Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: