സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന പേരിൽ ആക്രമിക്കപ്പെട്ട അധ്യാപകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

അധ്യാപകനും സിനിമാ കലാ സംവിധായകനും ചിത്രകാരനുമായ സുരേഷ് ചാലിയത്തിനെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്

Suresh Chaliyath, Moral Policing Attack, സുരേഷ് ചാലിയത്ത്, സദാചാര ഗുണ്ടായിസം, malayalam news, kerala news, ie malayalam

മലപ്പുറം: മലപ്പുറം ജില്ലയിലെ വലിയോറ ആശാരിപ്പടിയിൽ അധ്യാപകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അധ്യാപകനും സിനിമാ കലാ സംവിധായകനും ചിത്രകാരനുമായ സുരേഷ് ചാലിയത്തിനെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസം മുൻപ് ഒരു സംഘം ആളുകൾ സുരേഷിനെ വീട് കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു സ്ത്രീയോട് വാട്സ്ആപ്പിൽ സുരേഷ് ചാറ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു.

സുരേഷ് അദ്ദേഹത്തിന്റെ സുഹൃത്തായ സ്ത്രീയുമായി ചാറ്റ് ചെയ്തുവെന്ന് പറഞ്ഞ് അക്രമികൾ സുരേഷിനെ സ്വന്തം അമ്മയുടെയും മക്കളുടെയും മുന്നിൽ വച്ച് മർദിക്കുകയായിരുന്നു. അക്രമിസംഘം സുരേഷിനെ മർദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More: വീട്ടമ്മയുടെ നമ്പര്‍ പ്രചരിപ്പിച്ച സംഭവം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

വീട്ടുകാരുടെ മുന്നിൽവച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലായിരുന്നു സുരേഷെന്നാണ് വീട്ടുകാർ അടക്കമുള്ളവരെ അധികരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട മറ്റു വശങ്ങൾ സംബന്ധിച്ച് അന്വേഷണത്തിലേക്ക് കടക്കുന്നേയുള്ളൂവെന്ന് വേങ്ങര പൊലീസ് അറിയിച്ചു.

ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു സുരേഷ് ചാലിയത്ത്. സിനിമാ സാംസ്കാരികമേഖലകളിൽ സജീവസാന്നിധ്യവുമായിരുന്ന അദ്ദേഹം മലപ്പുറത്തെ സാംസ്കാരിക കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവർത്തകനായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Suresh chaliyath artist art director and teacher found dead

Next Story
വീട്ടമ്മയുടെ നമ്പര്‍ പ്രചരിപ്പിച്ച സംഭവം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിPinarayi Vijayan, പിണറായി വിജയന്‍, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയന്‍, Pinarayi Vijayan Birthday, Pinarayi Vijayan Images, Pinarayi Vijayan Video, Pinarayi Vijayan Speech, Pinarayi Vijayan status, Pinarayi Vijayan age, Pinarayi Vijayan history, Pinarayi Vijayan Wikipedia, Pinarayi Vijayan Life, Pinarayi Vijayan Kerala CM, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com