അയർലൻഡിലെ ആരോഗ്യ മന്ത്രാലയത്തിന്രെ വിദഗ്‌ദ്ധ സമിതിയുടെ ചെയർമാനായി ഇനി മലയാളി. പതിനൊന്നംഗ വിദഗ്‌ദ്ധ സമതിയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കാണ് മലയാളി ഗവേഷകനായ പ്രൊഫസർ സുരേഷ് സി പിളള നിയമിതനായത്.

അയർലൻഡിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന “എക്സ്പർട്ട് ബോഡി ഓഫ് ഫ്ലൂറൈഡ്സ് ആൻഡ് ഹെൽത്ത്” എന്ന വിദഗ്‌ദ്ധ സമിതിയുടെ ചെയർമാനായായാണ് സുരേഷ് സി പിളളയെ നിയമിച്ചത്. അഞ്ചുവർഷമാണ് അദ്ദേഹത്തിന്രെ കാലാവധി. നവംബർ ഒന്നിന് ചുമതലേയറ്റ അദ്ദേഹത്തിന്റെ കാലാവധി 2022 ഒക്ടോബർ 31 വരെയാണ്.  ബയോ കെമിസ്ട്രി, പാരിസ്ഥിതിക ആരോഗ്യം, പൊതു ആരോഗ്യം എന്നീ മേഖലകളുടെ മികവുറ്റതാക്കാനുളള  അയർലണ്ടിലെ വിദഗ്‌ദ്ധസമിതിയാണ് ഇത്.

Read More: സുരേഷ് സി പിളള ഐ ഇ മലയാളത്തിൽ എഴുതിയ “പാതിരാ സൂര്യന്‍റെ നാട്ടിൽ നിന്നും ചില സന്തോഷ വർത്തമാനങ്ങൾ” എന്ന ലേഖനം ഇവിടെ വായിക്കാം

കോട്ടയം ചമ്പക്കര സ്വദേശിയായ സുരേഷ് പിള്ള.സ്ലൈഗോയിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 2013 ൽ ജോലിയിൽ പ്രവേശിച്ച സുരേഷ് അവിടെ നാനോ ടെക്നോളജിയിൽ സീനിയർ ലക്ചററും നാനോ ടെക്നോളജി ആൻഡ് ബയോ എൻജിനിയറിങ് ഗവേഷണ സംഘത്തിന് നേതൃത്വം നൽകുകയുമാണ്. ഡബ്ളിനിലെ ട്രിനിറ്റി കോളജിൽ നിന്നും നാനോ ടെക്നോളജിയിൽ ഗവേഷണ ബിരുദം നേടിയ സുരേഷ് യു എസ്സിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുമാണാണ് പോസ്റ്റ് ഡോക്ടറൽ ബിരുദം നേടിയത്.

Read More: സുരേഷ് സി പിളള ഐഇ മലയാളത്തിൽ എഴുതിയ “ഭൂതത്താന്റെ നടവരമ്പിലേയ്ക്ക് ഒരു സഞ്ചാരം” എന്ന ലേഖനം  ഇവിടെ വായിക്കാം: 

സുരേഷ് സി പിളള മലയാളത്തിലെഴുതിയ വൈജ്ഞാനിക സാഹിത്യമേഖലയിലെ ശ്രദ്ധിക്കപ്പെട്ടതാണ് സുരേഷ് സി പിളളയുടെ “തന്മാത്രം” എന്ന പുസ്തകം. ഐഇ മലയാളത്തിൽ സുരേഷ് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഫെയ്‌സ് ബുക്കിൽ ശാസ്ത്രവിഷയങ്ങളെ കുറിച്ച് ലളിതമായി എഴുതുന്നതിലൂടെ സുരേഷ് മലയാളികൾക്കിടയിൽ പരിചതനാണ്. അതീവ സങ്കീർണ്ണമായ ശാസ്ത്രീയ വിഷയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയെഴുതുന്ന കുറിപ്പുകൾ സോഷ്യൽ മീഡിയിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നവയായിരുന്നു. അതു വഴി കേരളത്തിൽ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ നിരവധി പ്രചാരണങ്ങൾക്ക് ഒരു പരിധി വരെ തടയിടാനും സാധിച്ചിരുന്നു.

നാനോ മെറ്റീരിയൽ രംഗത്താണ് സുരേഷിന്രെ കണ്ടുപിടുത്തങ്ങളിലേറെയും. എം ആർ എസ് എ , ഇ കോളി തുടങ്ങിയ ബാക്ടീരിയകളെ പ്രതിരോധിക്കാനുളള പോംവഴി കണ്ടെത്തിയത്. സുരേഷിന്രെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഐറിഷ് ഗവേഷണ സ്ഥാപനം നടത്തിയ കണ്ടെത്തൽ ശാസ്ത്രലോകത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. പ്രത്യേകിച്ച് ആരോഗ്യ രംഗത്ത്.

യു കെയിലെ റോയൽ മൈക്രോസ്കോപ്പിക്കൽ സൊസൈറ്റി ഫെല്ലോയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സുരേഷ് . നിരവധി ഗവേഷണ പ്രബന്ധങ്ങളെഴുതിയിട്ടുളള സുരേഷ് രാജ്യാന്തര കോൺഫെറൻസുകളിൽ നിരവധി ഗവേഷണ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. എൻവിയോൺമെന്രൽ സയൻസ് ആൻഡ് പൊലൂഷൻ റിസർച്ച് എന്ന് ഗവേഷണ ജേണലിന്രെ പത്രാധിപരുമാണ് സുരേഷ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ