തൃശൂര്‍: ടോള്‍പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയുടെ ലൈവ് പ്രതിഷേധം. തൃശൂരിലെ ടോള്‍ പ്ലാസയിലാണ് ജീവനക്കാരുടെ പിടിപ്പുകേട് കാരണം യാത്രക്കാര്‍ വലഞ്ഞെന്ന് ആരോപിച്ച് സുരഭി രംഗത്തെത്തിയത്. നിരവധി വാഹനങ്ങള്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ടോള്‍ പ്ലാസയിലുണ്ടായിരുന്ന ഒരാളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് നടി വീഡിയോയില്‍ ആരോപിക്കുന്നത്. സുരഭിയുടെ വണ്ടിക്ക് പിന്നില്‍ നിര്‍ത്തിയിട്ട വണ്ടികളിലെ യാത്രക്കാരും നടിക്ക് പിന്തുണയുമായി രംഗത്തെത്തി. ആശുപത്രിയിലേക്കുള്ള വഴിയിലാണ് അനാവശ്യമായുള്ള ഈ ഗതാഗതക്കുരുക്കില്‍ പെടേണ്ടി വന്നതെന്ന് ഒരു യാത്രക്കാരന്‍ പരാതിപ്പെടുന്നതും കാണാം. രാത്രി 8.30ഓടെയാണ് ഫെയ്സ്ബുക്കില്‍ ലൈവായി സുരഭി പ്രതിഷേധിച്ചത്. എല്ലാവരും ഇതിനെതിരെ പ്രതികരിക്കണമെന്നും നടി ആവശ്യപ്പെടുന്നുണ്ട്.