scorecardresearch
Latest News

ലാവ്‌ലിൻ കേസിലെ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പിണറായി വിജയന് ഇന്ന് നിർണ്ണായകം

ലാവ്‌ലിൻ കേസിലെ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസിലെ എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്നലെ സിബിഐയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനും ഈ കേസിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍.ശിവദാസൻ എന്നിവരും തങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

ജ​സ്റ്റിസു​മാ​രാ​യ എ​ൻ.​വി.ര​മ​ണ, എ​സ്.അ​ബ്ദു​ൾ ന​സീ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം.സു​ധീ​ര​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യും മു​ൻ അ​ക്കൗ​ണ്ട് ഓ​ഫീ​സ​ർ കെ.​ജി.രാ​ജ​ശേ​ഖ​ര​ന്‍റെ അ​പ്പീ​ലും ഇന്ന് പരിഗണിക്കും.

പിണറായി വിജയൻ ഉൾപ്പടെയുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നുവെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ഒരേ വസ്തുതയുടെ അടിസ്ഥാനത്തിൽ പരിഗണിച്ച കേസിൽ ഹൈക്കോടതി രണ്ട് തീരുമാനം എടുത്തത് നിയമപരമായി നിലനിൽക്കില്ലെന്നാണ് കസ്തൂരിരംഗ അയ്യരുടെയും ആര്‍.ശിവദാസന്റെയും ഹര്‍ജികളിൽ പറയുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Supreme court will consider lavlyn case pleas