ന്യൂഡൽഹി: ഹാദിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹാദിയയെ സുപ്രിം കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ നാളെ കോടതിയില്‍ ആവശ്യപ്പെടും. അതേസമയം, ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നാളെ സുപ്രിം കോടതിയില്‍ ആവശ്യപ്പെടും.

ഹിന്ദുമത വിശ്വാസിയായ അഖില എന്ന പെൺകുട്ടിയാണ് മതം മാറി ഹാദിയ എന്ന പേര് സ്വീകരിച്ചശേഷം ഷഫീന്‍ ജഹാനെ വിവാഹം ചെയ്തത്. ഇതിനെതിരെ പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതി സമീപിക്കുകയായിരുന്നു. ഹാദിയയെ വിവാഹം കഴിച്ച യുവാവിനും മകൾ മതം മാറിയതിനു പിന്നിലും ഭീകരവാദ ബന്ധമുണ്ടെന്നാണ് ഹാദിയയുടെ പിതാവ് കോടതിയില്‍ ഉന്നയിച്ചത്. തുടർന്ന് ഹാദിയയും ഷഹീനും തമ്മിലുള്ള വിവാഹം മേയ് 24-ന് ഹൈക്കോടതി അസാധുവാക്കി. വിവാഹം റദ്ദാക്കിയ കോടതി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ