തിരുവനന്തപുരം: ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓർഡിനൻസ് ഇറക്കിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു ഓർഡിനൻസ് ഇറക്കിയതെന്നും ഈ നടപടിയെ ഒരിക്കലും തള്ളിപ്പറയില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ക​ണ്ണൂ​ർ, ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സംസ്ഥാന സർക്കാരിന്‍റെ ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പ്രവേശനം നിയമപരമാക്കിയതിനെതിരെ മെഡിക്കൽ കൗണ്‍സിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി.

മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനം അംഗീകരിച്ച് നിയമസഭയിൽ ബുധനാഴ്ച ബിൽ പാസാക്കിയിരുന്നു. ഐക്യകണ്ഠ്യേനയാണു ഇതുമായി ബന്ധപ്പെട്ട ബിൽ നിയമസഭ പാസാക്കിയത്. ബിൽ ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി തയ്യാറായില്ല.

കോളേജുകളിലേക്കുളള പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയതാണ്. അഡ്മിഷൻ കമ്മിറ്റിക്ക് പിന്നെ എങ്ങനെയാണ് ഇതിന്മേൽ തീരുമാനം എടുക്കാൻ സാധിക്കുക. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വയ്ക്കാത്തത് കൊണ്ട് നിയമമായിട്ടില്ല. അതുകൊണ്ടു തന്നെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

രണ്ടു കോളജുകളിലും ചട്ടം ലംഘിച്ചു നടത്തിയ വിദ്യാർഥികളുടെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും ജെയിംസ് കമ്മിറ്റിയുടെ തീരുമാനം ശരിവച്ചിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. ഇതു ചോദ്യം ചെയ്താണ് മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.