/indian-express-malayalam/media/media_files/uploads/2017/02/senkumar-pinarayi.jpg)
ന്യൂഡൽഹി: പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ടി.പി. സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ നൽകിയ ഹർജി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും തള്ളിയതിനെ തുടർന്നാണ് സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല നടപടി എടുക്കേണ്ടതെന്ന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്താൽ പൊലീസിൽ ആരെങ്കിലും ഉണ്ടാകുമോയെന്നും കോടതി ചോദിച്ചു. വ്യക്തി താല്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ മാര്‍ച്ച് 27നകം വിശദീകരണം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പോലീസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട് സെൻകുമാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
ജിഷ കൊലക്കേസ്, പുറ്റിങ്ങള്‍ വെട്ടിക്കെട്ട് അപകടം തുടങ്ങി ക്രമസമാധാന ചുമതലയിലെ വീഴ്ചകളെത്തുടര്‍ന്നാണ് സെന്‍കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയതെന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസുകളിൽ താൻ സ്വീകരിച്ച നടപടികളാണ് രാഷ്ട്രീയ പകപോക്കലിനു പിന്നിലെന്നും സെൻകുമാർ ഹർജിയിൽ ആരോപിച്ചു.
ടി.പി.ചന്ദ്രശേഖരൻ വധം, കതിരൂർ മനോജ് വധം എന്നീ കേസുകളും സെൻകുമാർ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി.ജയരാജനെതിരെ അന്വേഷണം നീങ്ങിയതാണ് തനിക്കെതിരെ സര്‍ക്കാര്‍ നീങ്ങാന്‍ കാരണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു. ഏറെ വിനയായതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.