ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയിൽ റിട്ട് ഹർജികളും റിവ്യൂ ഹർജികളും സുപ്രീം കോടതി നവംബർ 13ന് പരിഗണിക്കും. എല്ലാ കേസുകളും തുറന്ന കോടതിയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വാദം കേൾക്കുക.

നവംബർ 17നാണ് മണ്ഡലകാലം ആരംഭിക്കുന്നത്. 19 റിവ്യൂ ഹർജികളും നിരവധി റിട്ട് ഹർജികളും സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Read More: ശബരിമല യുവതി പ്രവേശനം: 19 ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം ഇന്ന്

നേരത്തെ അഞ്ചംഗ ഭരണഘടന ബെഞ്ച് സ്ത്രീ പ്രവേശനം അനുവധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ കോൺഗ്രസും ബിജെപിയും ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളും നിരവധി സംഘടനകളും വിധിക്കെതിരെ രംഗത്ത് വരികയും ചെയ്തു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ മുതൽ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വിധിക്കെതിരായി സംഘടിച്ചെത്തിയ പ്രതിഷേധക്കാർ തടഞ്ഞതോടെ മടങ്ങുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ