scorecardresearch

ലാവലിന്‍ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

അഞ്ച് മാസത്തിന് ശേഷമാണ് ലാവലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്

അഞ്ച് മാസത്തിന് ശേഷമാണ് ലാവലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്

author-image
WebDesk
New Update
Pinarayi Vijayan | Uniform Civil Code

പിണറായി വിജയന്‍

ന്യൂഡല്‍ഹി: എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കും. അഞ്ച് മാസത്തിന് ശേഷമാണ് ലാവലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Advertisment

നിരവധി തവണ മാറ്റി വച്ച ഹര്‍ജികള്‍ ഏറ്റവും അവസാനം കോടതി പരിഗണിച്ചത് 2022 നവംബറിലായിരുന്നു. ചീഫ് ജസ്റ്റിസായിരുന്നു യു യു ലളിത് അധ്യക്ഷനായരുന്ന ബെഞ്ചാണ് അന്ന് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ലളിതിന്റെ വിരമിക്കലിന് ശേഷം കേസ് കോടതിയുടെ പരഗണനയില്‍ വന്നിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ വൈദ്യുതി വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രന്‍, വൈദ്യുതി വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

2017 ഓഗസ്റ്റ് 23-നാണ് ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രന്‍, കെ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, എം വി രാജഗോപാല്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബര്‍ 19നാണ് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

Advertisment

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സി ബി ഐ കണ്ടെത്തല്‍. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.

Lavalin Case Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: