Latest News

കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകം; പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഈ മാസം 13 വരെ പ്ലസ് വൺ പരീക്ഷ നടത്തരുതെന്ന് കോടതി നിർദേശിച്ചു

supreme court, law, ie malayalam

ന്യൂഡൽഹി: സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കോടതി നടപടി. കോവിഡ് സാഹചര്യം വിലയിരുത്തിയല്ല പരീക്ഷ നടത്താൻ തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് പറഞ്ഞ കോടതി ഈ മാസം 13 വരെ പ്ലസ് വൺ പരീക്ഷ നടത്തരുതെന്നും നിർദേശിച്ചു.

പ്ലസ് വൺ പരീക്ഷ ഓഫ്‌ലൈനായി നടത്താനായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ അഭിഭാഷകനും കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റുമായ റസൂൽ ഷാനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കേരളത്തിൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ ഭൂരിഭാഗവും കേരളത്തിലാണ്. ഇന്നലെ 32,097 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Read More: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് സ്റ്റോക്കില്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Supreme court stays kerala plus one exam 2021

Next Story
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താന്‍ ശുപാര്‍ശlockdown, working of government offices, kerala, regulations, corona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com