തിരുവനന്തപുരം: നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത ബംഗ്ലാവ് ഉടമക്ക് തിരിച്ചു നൽകണമെന്ന് സുപ്രീംകോടതി ഉത്തരവ്. വനഭൂമിയാണെന്ന് ആരോപിച്ച് 2013ലാണ് നെല്ലിയാമ്പതി മിന്നാംമ്പറ എസ്റ്റേറ്റിലെ ബംഗ്ലാവ് സർക്കാർ ഏറ്റെടുക്കുന്നത്.

രണ്ട് ആഴ്ച്ചയ്ക്കകം കെട്ടിടം ഉടമകളായ മിന്നാംമ്പറ എസ്റ്റേറ്റിന് തിരിച്ചു നൽകണമെന്നാണ് വിധി. കൂടാതെ നെല്ലിയാമ്പതിയിലെ ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. 2013ലെ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് അനുകൂല വിധി സമ്പാദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ