ന്യൂഡെൽഹി: പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെൻകുമാറിനെ മാറ്റിയതിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല നടപടി എടുക്കേണ്ടതെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.

വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്താൽ പൊലീസിൽ ആരെങ്കിലും ഉണ്ടാകുമോയെന്നും കോടതി ചോദിച്ചു. വ്യക്തി താല്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ മാര്‍ച്ച് 27നകം വിശദീകരണം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പോലീസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട് സെൻകുമാർ സുപ്രീം കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ജിഷ കൊലക്കേസ്, പുറ്റിങ്ങള്‍ വെട്ടിക്കെട്ട് അപകടം തുടങ്ങി ക്രമസമാധാന ചുമതലയിലെ വീഴ്ചകളെത്തുടര്‍ന്നാണ് സെന്‍കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയതെന്നായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ സിപിഎം നേതാക്കൾ ഉൾപ്പെട്ട കേസുകളിൽ താൻ സ്വീകരിച്ച നടപടികളാണ് രാഷ്ട്രീയ പകപോക്കലിനു പിന്നിലെന്നും സെൻകുമാർ ഹർജിയിൽ ആരോപിച്ചു.

ടി.പി.ചന്ദ്രശേഖരൻ വധം, കതിരൂർ മനോജ് വധം എന്നീ കേസുകളും സെൻകുമാർ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി.ജയരാജനെതിരെ അന്വേഷണം നീങ്ങിയതാണ് തനിക്കെതിരെ സര്‍ക്കാര്‍ നീങ്ങാന്‍ കാരണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു. ഏറെ വിനയായതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.