scorecardresearch

തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽനിന്നു ജഡ്ജി പിൻമാറി

ജസ്റ്റീൽ എ.എൻ കൻവിൽക്കറാണു പിൻമാറിയത്

ജസ്റ്റീൽ എ.എൻ കൻവിൽക്കറാണു പിൻമാറിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Supreme Court, സുപ്രീം കോടതി, IIT, JEE advanced, josaa, josaa.nic.in, JEE advanced 2017, iit admission, JEE Advanced 2017, ഐഐടി പ്രവേശനം, ജെഇഇ അഡ്വാൻസ് 2017, ഐഐടി അഡ്മിഷൻ, IIT admission, jee news, iit jee news, joint entrance exam, education news

ന്യൂഡൽഹി: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എ.എൻ.കൻവിൽക്കറാണു പിൻമാറിയത്. കായൽ കൈയേറ്റം സംബന്ധിച്ച ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെതിരെ തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്നാണ് ജഡ്ജി പിന്മാറിയത്.

Advertisment

അതേസമയം, ശൈത്യകാല അവധിക്കുശേഷം ഹർജി പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അറിയിച്ചു. ജനുവരി ആദ്യവാരം ഹർജി വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം, ഒപ്പം തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കലക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, മുകുള്‍ റോഹ്ത്തഗി എന്നിവരില്‍ ഒരാളെ ഹാജരാക്കാനാണ് തോമസ് ചാണ്ടി ഉദ്ദേശിക്കുന്നത്.

വ്യക്തിയെന്ന നിലയിലാണ്, അല്ലാതെ മന്ത്രി എന്ന നിലയിലല്ല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും അപ്പീലില്‍ തോമസ് ചാണ്ടി വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്ന ഒരു കാബിനറ്റ് തീരുമാനത്തെ ചോദ്യം ചെയ്താല്‍ മാത്രമാണ് അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമോ അല്ലെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ ചോദ്യം ചെയ്യലോ ആവുക. ഇത് അത്തരത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവല്ല. കലക്ടറുടെ റിപ്പോര്‍ട്ടാണ്. റവന്യൂ വകുപ്പിന്റെ ഒരു നടപടി മാത്രമാണ്. ഒരു വകുപ്പിന്റെ നടപടി ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്നും അപ്പീലില്‍ പറയുന്നു.

Advertisment

കായല്‍ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍നിന്ന് പ്രതികൂല പരാമര്‍ശങ്ങളുണ്ടാവുകയായിരുന്നു. സര്‍ക്കാരിനെതിരെ മന്ത്രി കോടതിയെ സമീപിച്ചതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിയും വന്നു.

Supreme Court Thomas Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: