Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

സിദ്ദിഖ് കാപ്പന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം

ഹത്രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്

supreme court, സുപ്രീം കോടതി, Siddique Kappan, സിദ്ദിഖ് കാപ്പൻ, kerala news, up police, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം. രോഗാവസ്ഥയിൽ കഴിയുന്ന അമ്മയെ കാണാനായി 5 ദിവസത്തേക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിലെത്തുമ്പോൾ സോഷ്യൽ മീഡിയ അടക്കം ആർക്കും അഭിമുഖം നൽകരുതെന്നും കോടതി നിർദേശമുണ്ട്.

കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യൂജെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മാതാവിന്റെ ആരോഗ്യം ദിനം പ്രതി മോശമായിവരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയത്തെല്ലാം മകന്‍ സിദ്ദിഖ് കാപ്പനെ അന്വേഷിക്കുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Read More: യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റ്, രാജ്യമെങ്ങും വ്യാപക പ്രതിഷേധം

ഹത്രസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്‌ടോബര്‍ അഞ്ചിനാണു മഥുര ടോൾ പ്ലാസയിൽവച്ച് സിദ്ദിഖിനെ മറ്റു മൂന്നു പേര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തത്. മഥുര മാന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. മതവിദ്വേഷം വളർത്തിയെന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഹത്രസില്‍ കലാപത്തിന് ശ്രമിച്ചെന്ന മറ്റൊരു കേസ് കൂടി സിദ്ദിഖ് കാപ്പനെതിരെയുണ്ട്. ഹത്രസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത ഈ കേസിലും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ് കാപ്പൻ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Supreme court grants bail for 5 days to scribe siddique kappan

Next Story
പൊരിവെയിലിൽ മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ, സമരം 21-ാം ദിവസത്തിൽkerala psc, പിഎസ്സി, psc rank holder, റാങ്ക് ഹോൾഡർ, strike, പിഎസ്‌സി സമരം, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com