ന്യൂഡൽഹി: എസ്.ഹരീഷിന്റെ വിവാദ നോവൽ ‘മീശ’ നിരോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. നോവൽ ഒരു ഭാഗം എടുത്തല്ല വായിക്കേണ്ടതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.  മീശ നോവലിൽ  സ്ത്രീകളെയും ഹൈന്ദവ വിശ്വാസത്തെയും അപമാനിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹർജി.

കേസിൽ വാദം കേൾക്കുന്നതിനിടെ തന്നെ നോവൽ നിരോധിക്കാൻ സാധിക്കില്ലെന്ന് കോടതി നിലപാട് വ്യക്തമാക്കിയിരുന്നു. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാനാകില്ലെന്ന് നിലപാട് വ്യക്തമാക്കിയ കോടതി പുസ്തകത്തിന്റെ മുഴുവൻ ആശയത്തെയാണ് പരിഗണിക്കേണ്ടതെന്ന് പറഞ്ഞു. പുസ്‌തകങ്ങൾ നിരോധിക്കാൻ തുടങ്ങിയാൽ അത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും, അത് സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.

മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ നോവൽ പ്രസിദ്ധീകരിച്ച് വന്നത്. മൂന്നാം ഭാഗം പ്രസിദ്ധീകരിച്ച് വന്നപ്പോഴാണ് വിവാദങ്ങളും ആരംഭിച്ചത്. പ്രതിഷേധം വ്യാപകമായതോടെ മീശ നോവൽ പ്രസിദ്ധീകരിക്കുന്നത് നിർത്തി. പിന്നീട് ഡിസി ബുക്‌സ് നോവൽ പുസ്തക രൂപത്തിൽ പുറത്തിറക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ പരാതി എത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ