/indian-express-malayalam/media/media_files/e6lXwlzVab4bU4GDAfOr.jpg)
ഡി വൈ ചന്ദ്രചൂഡ്
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രണ്ടുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിൽ എത്തും.ഹൈക്കോടതിയിൽ നടക്കുന്ന ചടങ്ങിലും, കുമരകത്ത് കോമൺ വെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിലും ചീഫ് ജസ്റ്റിസ് സംബന്ധിക്കും.കേരള ഹൈക്കോടതിയിൽ പുതുതായി തയ്യാറാക്കിയ ഡിജിറ്റൽ ലൈബ്രറി, ഗവേഷണ കേന്ദ്രം, വിവിധ ഡിജിറ്റൽ കോടതികൾ തുടങ്ങിയവയുടെ ഉദ്ഘാടനം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർവഹിക്കും. ഹൈക്കോടതിയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
ഏഴു വർഷത്തിന് ശേഷമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേരള ഹൈക്കോടതിയിലെത്തുന്നത്. ദീപക് മിശ്രയാണ് ഇതിനുമുമ്പ് കേരള ഹൈക്കോടതിയിൽ എത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഹൈക്കോടതി സുവർണ ജൂബിലി പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം അന്നെത്തിയത്.കേരള ഹൈക്കോടതിയുടെ പുതിയ ആർബിട്രേഷൻ സെന്റർ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ്, ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, കേരള ഹൈക്കോടതി ജഡ്ജിമാരായ പി ബി സുരേഷ് കുമാർ, ഡി കെ സിങ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ പങ്കെടുക്കും.
Read More
- കാണാം, കേരളത്തിലെ സ്വാതന്ത്ര്യസമര വീര്യമുണർത്തുന്ന ഇടങ്ങൾ
- കാലാവസ്ഥ മുന്നറിയിപ്പുകൾ കാര്യക്ഷമമാക്കണം: പിണറായി വിജയൻ
- രാജ്യം ഒന്നാമത് മുദ്രാവാക്യമാക്കി മുന്നോട്ട് പോകണം:നരേന്ദ്ര മോദി
- വൈക്കം സത്യാഗ്രഹം; സ്വാതന്ത്രസമരത്തിലേക്കുള്ള ആദ്യപടി
- 'കാഫിർ' പ്രയോഗത്തിന് പിന്നിലാര്?
- വയനാട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം, പ്രതിമാസ വാടകയായി 6000 നൽകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us