കൊച്ചി: കോർപറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തില്‍ വയോധികയ്ക്ക് ക്രൂര മർദനം. പള്ളുരുത്തിയിലെ അഗതി മന്ദിരത്തിലാണ് സംഭവം. അഗതി മന്ദിരത്തിലെ അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് വയോധികയെ സൂപ്രണ്ട് അന്‍വര്‍ ഹുസൈൻ മർദിച്ചത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി.

മാനസികാസ്വാസ്ഥമുണ്ടായിരുന്ന മകളെ കുറച്ച് നാള്‍ മുമ്പാണ് അഗതി മന്ദിരത്തിലെത്തിച്ചത്. അസുഖം മാറിയ ശേഷം മകളെ സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ തന്റെ വീട്ടിലെ ജോലികള്‍ ചെയ്യിപ്പിച്ചത് ചോദിക്കാൻ അമ്മയെത്തിയപ്പോഴായിരുന്നു മർദനം. അമ്മയേയും മകളേയും പിടിച്ചു തള്ളിയശേഷം അന്‍വര്‍ ഇവരെ മർദിച്ചു. അസഭ്യ വാക്കുകള്‍ പറയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

അന്തേവാസികളോട് സൂപ്രണ്ട് പെരുമാറുന്നത് ക്രൂരമായിട്ടാണെന്നും ഇത്തരം സംഭവങ്ങൾ ഇതിനു മുൻപുണ്ടായിട്ടുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.