ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി. രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വൻ വരവേൽപാണ് ലഭിച്ചത്. ആരാധകരുടെ വലിയൊരു കൂട്ടം തന്നെ വിമാനത്താവളത്തിൽ സണ്ണിയെ സ്വീകരിക്കാൻ എത്തിയിരുന്നു. വന്‍ സുരക്ഷാ സംവിധാനമാണ് സണ്ണിയെത്തുന്ന വേദിയില്‍ ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് പേരാണ് സണ്ണിയെ ഒരു നോക്ക് കാണാനായി വേദിക്ക് ചുറ്റും തടിച്ചുകൂടിയിരിക്കുന്നത്

കേരളത്തിലെ സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയുടെ കൊച്ചിയിലെ  ഷോറൂം ഉദ്ഘാടനത്തിനാണ് താരം എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ