കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോൺ കൊച്ചിയിൽ എത്തുന്നു. മൊബൈൽ ഫോൺ റീട്ടെയിൽ ശൃംഖലയായ ഫോൺ4ന്റെ 33-ാമത് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് ഓഗസ്റ്റ് 17ന് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എംജി റോഡില്‍ ഷേണായി തിയേറ്ററിന് സമീപമുളള ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ 11.30ന് സണ്ണി നിർവഹിക്കും.
ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് കമ്പനി ഓഫറുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കും പുറമെ, പ്രത്യേക വിലക്കുറവും സമ്മാനവും സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
2012 ൽ പുറത്തിറങ്ങിയ ജിസം 2 ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിലെത്തിയത്. പിന്നീട് രാഗിണി എംഎംഎസ് 2, ജാക്പോട്ട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം റയീസിൽ ‘ലൈല മേം ലൈല’ എന്ന ഗാനരംഗത്തിൽ സണ്ണി അഭിനയിച്ചിരുന്നു. തന്റെ റിയാലിറ്റി ഷോയായ Splitsvilla Season 10 ന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇപ്പോൾ സണ്ണി ലിയോൺ.
Read More : സണ്ണി ലിയോണിനെക്കുറിച്ച് അറിയാത്ത 12 കാര്യങ്ങൾ