കൊച്ചി: പ്രഭാഷകനും ഇടത് ചിന്തകനുമായ സുനിൽ പി.ഇളയിടത്തിന്റെ ജോലി സ്ഥലത്ത് ഓഫീസ് മുറിക്ക് മുന്നിൽ കാവി നിറത്തിൽ ഗുണന ചിഹ്നം. ഓഫീസ് മുറിയിലെ വാതിലിലാണ് ഇന്ന് ഉച്ച കഴിഞ്ഞ് ഇത് പ്രത്യേക്ഷപ്പെട്ടത്. സുനിൽ പി.ഇളയിടത്തിന്റെ നെയിം ബോർഡ് മുറിക്ക് മുന്നിൽ നിന്ന് മാറ്റിയിട്ടുണ്ട്.

സർവ്വകലാശാലയിൽ നിന്ന് വിവരമറിയിച്ചത് അനുസരിച്ച് കാലടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സുനില്‍ പി.ഇളയിടത്തിനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫെസ്ബുക്ക് കുറിപ്പ് ഇട്ടതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം’ എന്നാണ് ഫെസ്ബുക്ക് കുറിപ്പിലൂടെ ആഹ്വാനം ചെയ്തിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook