scorecardresearch

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ: വിശ്വാസികൾക്കും വിദ്യാർത്ഥികൾക്കും ഇളവ്

കടകള്‍ തുറക്കുന്നതിലും മറ്റു ആവശ്യങ്ങള്‍ക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല

കടകള്‍ തുറക്കുന്നതിലും മറ്റു ആവശ്യങ്ങള്‍ക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല

author-image
WebDesk
New Update
ഓഗസ്റ്റിൽ രോഗവ്യാപനം വർധിക്കുമെന്ന് മുന്നറിയിപ്പ്: അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

തിരുവനന്തപുരം: ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. കേരളത്തിൽ ആരാധനാലയങ്ങൾ തുറന്നതിനാലും പരീക്ഷകൾ നടക്കുന്നതിനാലുമാണ് വിശ്വാസികൾക്കും വിദ്യാർത്ഥികൾക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

Advertisment

വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകൾ നടത്താമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്താം. പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷൻ കാർഡ് യാത്രാ പാസായി പരിഗണിക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Read Also: മുതിർന്ന ഉദ്യോഗസ്ഥനു കോവിഡ്; കോഴിക്കോട് വിമാനത്താവളം അടച്ചിടേണ്ടിവരുമെന്ന് ആശങ്ക

ജൂൺ എട്ട് മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ഇതിനോടകം ക്രിസ്ത്യൻ ദേവാലയങ്ങളടക്കം തുറക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചകളിൽ പ്രത്യേക പ്രാർഥനയടക്കം നടക്കാൻ സാധ്യതയുള്ളതിനാലാണ് ലോക്ക്ഡൗണിൽ ഇളവ് നൽകിയിരിക്കുന്നത്. നാളെ ചില പരീക്ഷകളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വലിയ ആശയക്കുഴപ്പവും ആളുകൾക്കിടയിലുണ്ടായിരുന്നു. എന്നാൽ കടകള്‍ തുറക്കുന്നതിലും മറ്റു ആവശ്യങ്ങള്‍ക്കായി വാഹനമോടിക്കുന്നതിനും ഇളവ് ഇല്ല.

Advertisment
Lockdown

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: