തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. ഞായറാഴ്‌ചകൾ പൊതുഅവധി ദിനമായിരിക്കുമെന്നും ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കടകൾ ഇന്നു തുറക്കരുത്. ഗ്രീൻ സോണുകളിൽ പോലും കടകൾ തുറക്കാൻ അനുമതിയില്ല. സാധാരണ ദിവസങ്ങളിൽ നിന്നു വ്യത്യസ്‌തമായി സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങൾ കർശനമായിരിക്കും.

യാത്രകൾ നടത്തുകയോ കൂട്ടമായി പുറത്തിറങ്ങുകയോ അരുത്. വാഹനങ്ങൾ പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. അവശ്യ സർവീസുകളെ മാത്രമാണ് ഇന്നത്തെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പ്രധാന റോഡുകള്‍ രാവിലെ അഞ്ച് മണിക്കൂര്‍ അടയ്‌ച്ചിട്ടു. പലയിടത്തും പെട്രോൾ പമ്പുകൾ അടക്കം അടഞ്ഞുകിടക്കുന്ന അവസ്ഥയായിരുന്നു.

ഇന്ന് തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍

അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ

പാൽ വിതരണവും ശേഖരണവും

പത്ര വിതരണം

ആശുപത്രികൾ മെഡിക്കൽ ലാബുകൾ മെഡിക്കൽ സ്റ്റോറുകൾ

മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍

ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍

മാധ്യമസ്ഥാപനങ്ങൾ

ഹോട്ടലില്‍ നിന്ന് രാവിലെ എട്ട് മുതല്‍ രാത്രി ഒൻപത് വരെ പാഴ്‌സൽ നല്‍കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന് രാത്രി 10 വരെയും അനുമതിയുണ്ട്.

Read Also: Mother’s Day 2020 Wishes: മാതൃദിനത്തിൽ ആശംസകൾ നേരാം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ആളുകൾക്ക് മാത്രമാണ് ഇന്ന് സഞ്ചാരത്തിന് അനുമതി നൽകിയിരിക്കുന്നത്. ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാല്‍ അവര്‍ ജില്ലാ ഭരണകൂടത്തില്‍നിന്നോ പോലീസില്‍നിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാന്‍.

Sunday Lockdown – iemalayal… by Express Web on Scribd

ഇന്ന് ആർക്കെല്ലാം യാത്രാനുമതിയുണ്ട് ?

കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍

ആരോഗ്യപ്രവര്‍ത്തകര്‍

സന്നദ്ധപ്രവര്‍ത്തകര്‍

ചരക്കു വാഹനങ്ങൾ

അതേസമയം വ്യായമവും സൈക്ലിങ്ങും അനുവദിച്ചിട്ടുണ്ട്. വിവാഹത്തിനും മരണാനന്തര ചടങ്ങിനുമല്ലാതെ യാതൊരു വിധത്തിലുമുള്ള ഒത്തുചേരലുകളും അനുവദിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.