തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സൂര്യാതപം മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് ചൂട് കനക്കും. ഇവിടങ്ങളില്‍ ഉയർന്ന താപനില ശരാശരിയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി വരെയും നാളെയും മറ്റന്നാളും ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.

ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

Read: കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

പതിനൊന്ന് മണി മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം ഒരു കുപ്പിയിൽ കയ്യിൽ കരുതണം. രോഗങ്ങൾ ഉള്ളവർ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും പൊതുജനങ്ങള്‍ക്ക് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook