ന്യൂഡൽഹി: ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസിൽ പട്യാല പ്രത്യേക കോടതി മെയ് 28 ന് വാദം കേൾക്കാൻ തുടങ്ങും.  കേസിൽ ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം, ഗാർഹിക പീഡനം വകുപ്പുകൾ ചുമത്തിയിരുന്നു.

നേരത്തേ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജഡ്‌ജി ധർമ്മേന്ദ്ര സിങ് ഈ കേസ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാലിന്റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു.

കേസിൽ പ്രതിസ്ഥാനത്തുളള ശശി തരൂർ സിറ്റിങ് എംപി ആയതിനാലാണ് കേസ് ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതെന്നാണ് ഇതേക്കുറിച്ച് ജഡ്ജി ധർമ്മേന്ദ്ര സിങ് വിശദീകരിച്ചത്.

നാലര വർഷം മുൻപ് നടന്ന സംഭവത്തിൽ സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പൊലീസ് വിശദീകരിച്ചിരിക്കുന്നത്.

കേസിൽ 3000 പേജുളള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ഏക പ്രതി സുനന്ദയുടെ ഭർത്താവായ ശശി തരൂരാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ