തിരുവനന്തപുരം: കനത്ത ചൂടില്‍ വെന്തുരുകി കേരളം. സംസ്ഥാനത്ത് ഇന്ന് സൂര്യാതപമേറ്റത് 46 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. അമ്പതോളം പേര്‍ക്കാണ് ശരീരത്തില്‍ പൊള്ളലേറ്റത്. ചൂട് കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പാലക്കാട് ജില്ലയില്‍ ഇന്ന് 41 ഡിഗ്രി ചൂട് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയില്‍ ജോലി സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കരുതെന്ന് ഉത്തരവുണ്ട്. പൊലീസ് കര്‍ശന പരിശോധന നടത്തും. ആരെയെങ്കിലും നിര്‍ബന്ധിച്ച് ജോലിയെടുപ്പിച്ചാല്‍ അവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും.

Read More: ചൂട് കൂടുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ഉത്തരേന്ത്യയെപ്പോലെ ചൂട് നമുക്ക് പരിചിതമല്ലാത്തതിനാല്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തവണ ചൂട് വര്‍ധിക്കുമെന്ന് കണ്ടെത്തിയതിനാല്‍ ആരംഭത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്താല്‍ യോഗം ചേരുകയും അതനുസരിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. 12 മണിക്ക് ശേഷം പുറത്ത് തൊഴിലെടുക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അപൂര്‍വം ചിലയിടങ്ങളില്‍ ഇപ്പോഴുമത് തുടരുന്നുണ്ട്. അവര്‍ കര്‍ശനമായി ജോലിസമയം പുനഃക്രമീകരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.