തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി സൂര്യാഘാതത്തിന് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഈ മാസം 118 പേര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഈ ആഴ്ച മാത്രം 55 പേര്‍ക്ക് സൂര്യാഘാതമേറ്റതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More: ചൂടുകാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനുള്ള വഴികള്‍

സൂര്യാഘാതം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

-പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

-നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കൈയില്‍ കരുതുക.

-പരമാവധി ശുദ്ധ ജലം കുടിക്കുക. കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

-അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-താപനില ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഉച്ചസമയങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കാന്‍ തൊഴില്‍ ദാതാക്കള്‍ ശ്രദ്ധിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.