തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രി കെകെ ഷൈലജ. സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. ഇതേതുടര്‍ന്നാണ് മന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

ശരീരത്തിന് വളരെപ്പെട്ടന്നാണ് നിര്‍ജലീകരണം സംഭവിക്കുന്നതെന്നും ആരോഗ്യമന്ത്രി. കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം ഇനിയുള്ള ദിവസങ്ങളില്‍ ചൂട് കുറായാന്‍ സാധ്യതയില്ല. എന്നാല്‍ ഉഷ്ണക്കാറ്റ് ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.

Read More: സൂര്യാഘാതം; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ജാഗ്രതാ നിര്‍ദേശം

വെള്ളം ഇല്ലാതാവുമ്പോള്‍ ആളുകള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നെല്ലാം വെള്ളം കൊണ്ട് വരും. ശുദ്ധജലമല്ലെങ്കില്‍ ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളൊക്കെ വരാം. ഇതിനുള്ള മുന്‍ കരുതലുകള്‍ കൂടി എടുക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി സൂര്യാഘാതത്തിന് സാധ്യത കാണുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ഈ മാസം 118 പേര്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഈ ആഴ്ച മാത്രം 55 പേര്‍ക്ക് സൂര്യാഘാതമേറ്റതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ