തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. സൂര്യാതപം, സൂര്യാഘാത സാധ്യതകള്‍ ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. അതികഠിനമായ ചൂട് ഒരാഴ്ച കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ വെയില്‍ നേരിട്ട് കൊള്ളുന്നത് പൂർണമായും ഒഴിവാക്കണം. ഉച്ച സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണം. നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കരുതെന്ന് നിര്‍ദേശമുണ്ട്. ധാരാളം വെള്ളം കുടിക്കണം. സംസ്ഥാനത്ത് ഇന്നലെ മാത്രം സൂര്യാതപമേറ്റത് 65 പേര്‍ക്കാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില 35 ഡിഗ്രി മുതല്‍ 41 ഡിഗ്രി വരെ രേഖപ്പെടുത്താന്‍ സാധ്യതകളുണ്ട്.

Read More: കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാൻ കര്‍മ സമിതികള്‍ തയ്യാറായിട്ടുണ്ട്. ജില്ലകളിലെ സ്ഥിതി ഗതികള്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍ട്രോൾ റൂമുകള്‍ നിരീക്ഷിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.