തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ചൂടിനെതിരെയുള്ള ജാഗ്രതാ നിര്‍ദേശം ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് സൂര്യാഘാതം, സൂര്യാതപം മുന്നറിയിപ്പുകള്‍ നിലനില്‍ക്കും. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം. വയനാട് ഒഴികെ ഉള്ള ജില്ലകളിൽ താപനില ശരാശരി രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത വളരെ കൂടുതൽ ഉള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 മണി മുതല്‍  മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

Read: കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

ധാരാളം വെള്ളം കുടിക്കുന്നത് നിർജലീകരണം ഒഴിവാക്കാൻ സഹായിക്കും. ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. ശീതളപാനീയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളോ മറ്റോ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക. വളർത്തുമൃഗങ്ങളെ ചൂടിൽ നിന്ന് അകറ്റി നിർത്തുക. വളർത്തുമൃഗങ്ങൾക്ക് ധാരാളം വെള്ളം നൽകാനും ശ്രദ്ധിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.