scorecardresearch

ചൂടിനോട് പൊരുതി ഫാനും എസിയും; സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം

സംഭരണശേഷിയുടെ 50 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമുകളില്‍ അവശേഷിക്കുന്നത്

സംഭരണശേഷിയുടെ 50 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമുകളില്‍ അവശേഷിക്കുന്നത്

author-image
WebDesk
New Update
Electricity, വൈദ്യുതി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കനത്ത ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് ഭേദിച്ചു. 85 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച മാത്രം ഉപയോഗിച്ചത്. വൈദ്യുതി പ്രതിസന്ധി ഉണ്ടെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നാണ് കെഎസ്ഇബി പറയുന്നത്. ചൂട് കാരണം ഫാനും എസിയും കൂടുതല്‍ ഉപയോഗിക്കുന്നതാണ് വൈദ്യുതി ഉപഭോഗം കൂടാന്‍ കാരണമാകുന്നത്.

Advertisment

Read: ചൂട് കനക്കുന്നു: സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റത് അറുപതോളം പേര്‍ക്ക്

തിങ്കളാഴ്ചത്തെ മാത്രം ഉപഭോഗം 84.21 മെഗാവാട്ടാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിന് 80.93 മെഗാവാട്ട് ഉപയോഗിച്ചതായിരുന്നു ഇതിന് മുന്‍പത്തെ ഏറ്റവും കൂടിയ ഉപഭോഗം. ഈ മാസം കെഎസ്ഇബി പ്രതീക്ഷിച്ച പ്രതിദിന ഉപഭോഗം 77.9 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗവും റെക്കോര്‍ഡായ 4194 മെഗാവാട്ടിലെത്തി. വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ 150 മെഗാവാട്ടിന്‍റെ അധിക വൈദ്യുതി വാങ്ങാനുളള കരാറില്‍ ഏര്‍പ്പെടാനും കെഎസ്ഇബി ആലോചിക്കുന്നു. വൈകുന്നേരങ്ങള്‍ക്കായി വൈദ്യുതി വാങ്ങുകയാണെങ്കില്‍ യൂണിറ്റിന് ശരാശരി 7 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും.

Read: കൊടും ചൂട്: ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

വേനല്‍ ശക്തമാകുന്നതോടെ വൈദ്യുതി ഉപഭോഗം ഇനിയും ഉയരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. ഡാമുകളിലെ ജലനിരപ്പും താഴ്ന്ന് തുടങ്ങി. സംഭരണശേഷിയുടെ 50 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമുകളില്‍ അവശേഷിക്കുന്നത്. ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുക മാത്രമാണ് പോംവഴി. കെഎസ്ഇബിക്ക് ഇത് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമം.

Environment Electricity Kerala Climate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: