തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് താപനില ഉയരാനുള്ള സാധ്യത.
കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ പാലക്കാട്, വെള്ളാനിക്കര, പുനലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി വരെ താപനില എത്തിയേക്കും. അടുത്ത മൂന്ന് ദിവസവും സമാന കാലാവസ്ഥയായിരിക്കും. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
കഴിഞ്ഞ വര്‍ഷം മഴ കൂടുതലായിരുന്നതിനാല്‍ ചൂടിന് കുറവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വെനല്മഴയില് 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് ചൂട് കൂടാനുള്ള പ്രധാനകാരണമായി കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
Also Read: വിദ്യാര്‍ഥികള്‍ മടങ്ങി, ഇനി സൈനികര്‍ക്ക് സഹായം; യുദ്ധഭൂമിയിലെ അധ്യാപകര്‍