കോട്ടയം: കരയോഗ മന്ദിരങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ രൂക്ഷ വിമർശനവും മുന്നറിയിപ്പുമായി എൻഎസ്എസ്. ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയാമെന്നും എൻഎസ്എസിനോട് തീക്കളി വേണ്ടെന്നും സെക്രട്ടറി ജി.കുസുമാരൻ നായർ വ്യക്തമാക്കി. ‘സര്‍ക്കാര്‍ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സംവരണത്തിന്‍റെ പേരില്‍ ഭിന്നതയുണ്ടാക്കാനാണ് ശ്രമം. സംവരണത്തേക്കാള്‍ വലുത് ശബരിമലയിലെ ആചാരങ്ങളാണ്. ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് അറിയാമെന്നും സുകുമാരൻ നായർ പറഞ്ഞു.

ഇത്തരം നീക്കങ്ങൾ മുൻപും എൻഎസ്എസിനു നേർക്ക് ഉണ്ടായിട്ടുണ്ടെന്നും ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടുണ്ട്. ദേവസ്വം നിയമനങ്ങളിലെ സംവരണത്തേക്കാൾ ഇപ്പോൾ പ്രധാനം ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക എന്നുള്ളതാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ