കോ​ട്ട​യം: എ​ൻ​എ​സ്എ​സി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷ​വും ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണെ​ന്ന കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​നയ്ക്കെതിരെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​ർ. എന്‍എസ്എസിലുളളവര്‍ നേതൃത്വത്തിന്റെ വാക്ക് കേള്‍ക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. നേ​തൃ​ത്വം പ​റ​ഞ്ഞാ​ൽ സ​മു​ദാ​യാം​ഗ​ങ്ങ​ൾ കേ​ൾ​ക്കി​ല്ല എ​ന്ന് മു​ൻ​പ് പ​റ​ഞ്ഞി​ട്ടു​ള്ള​വ​രു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ കോ​ടി​യേ​രി ഓ​ർ​ക്കു​ന്ന​ത് നല്ലതാണെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

സ​മ​യം​പോ​ലെ പ​റ്റി​ക്കൂ​ടി​നി​ന്ന് എ​ന്തെ​ങ്കി​ലും നേ​ടു​ന്ന സം​സ്കാ​ര​മ​ല്ല എ​ൻ​എ​സ്എ​സി​നു​ള്ള​ത്. എ​ൻ​എ​സ്എ​സിനെ ചെ​റു​താ​യി കാ​ണേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാമുദായിക സംഘടനകളൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ലെന്നും എൻഎസ്എസുമായുൾപ്പെടെ സഹകരിച്ച് പ്രവർത്തിക്കാൻ ഇടതുപക്ഷം തയ്യാറാണെന്നും ആയിരുന്നു കോടിയേരി പറഞ്ഞത്.

‘എൻഎസ്എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണ്. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. ശത്രുതാപരമായി കാണില്ല. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നിന്നിട്ടുള്ളവരാണ് സമുദായ സംഘടനകൾ. അത്തരം ശ്രമങ്ങൾക്കൊപ്പം എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിന്നിട്ടുണ്ട്. എസ്എൻഡിപി യോഗത്തിന്റെയും കെപിഎംഎസിന്റെയും നിലപാടുകൾ സ്വാഗതാർഹമാണെന്നും കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.