/indian-express-malayalam/media/media_files/uploads/2018/12/sukumaran-nair-kodiyeri-balakrishnan.jpg)
കോട്ടയം: എൻഎസ്എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എന്‍എസ്എസിലുളളവര്‍ നേതൃത്വത്തിന്റെ വാക്ക് കേള്‍ക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. നേതൃത്വം പറഞ്ഞാൽ സമുദായാംഗങ്ങൾ കേൾക്കില്ല എന്ന് മുൻപ് പറഞ്ഞിട്ടുള്ളവരുടെ ഇപ്പോഴത്തെ അവസ്ഥ കോടിയേരി ഓർക്കുന്നത് നല്ലതാണെന്നും സുകുമാരൻ നായർ പറഞ്ഞു.
സമയംപോലെ പറ്റിക്കൂടിനിന്ന് എന്തെങ്കിലും നേടുന്ന സംസ്കാരമല്ല എൻഎസ്എസിനുള്ളത്. എൻഎസ്എസിനെ ചെറുതായി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സംഘടനകളൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ലെന്നും എൻഎസ്എസുമായുൾപ്പെടെ സഹകരിച്ച് പ്രവർത്തിക്കാൻ ഇടതുപക്ഷം തയ്യാറാണെന്നും ആയിരുന്നു കോടിയേരി പറഞ്ഞത്.
'എൻഎസ്എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണ്. നേതൃത്വത്തിന് വിപ്രതിപത്തി കാണുമായിരിക്കും. അത് അഭിപ്രായമായി മാത്രമേ കണക്കാക്കുന്നുള്ളൂ. ശത്രുതാപരമായി കാണില്ല. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് നിന്നിട്ടുള്ളവരാണ് സമുദായ സംഘടനകൾ. അത്തരം ശ്രമങ്ങൾക്കൊപ്പം എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നിന്നിട്ടുണ്ട്. എസ്എൻഡിപി യോഗത്തിന്റെയും കെപിഎംഎസിന്റെയും നിലപാടുകൾ സ്വാഗതാർഹമാണെന്നും കോടിയേരി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.