തിരുവനന്തപുരം: വ്യോമസേനയുടെ സുഖോയ് വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി വൈമാനികൻ അച്ചു ദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ബന്ധുക്കളും വ്യോമസേന അധികൃതരും ചേർന്ന് ഭൗതികശരീരം ഏറ്റുവാങ്ങി. ഇന്ന് വൈകിട്ട് അഞ്ചുമണി വരെ തിരുവനന്തപുരം സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും.

പൊതുദർശനത്തിനു ശേഷം മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും. നാളെ രാവിലെ ഒമ്പതിന് പ്രത്യേക വ്യോമസേന വിമാനത്തിൽ മൃതദേഹം കോഴിക്കോട് പന്തീരാങ്കാവിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോവും. പൂർണ സൈനിക ബഹുമതികളോടെ ഉച്ചയോടെ സംസ്ക്കാരം നടക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ