scorecardresearch

പൊലീസിന് വേണ്ടത് മനസില്‍ കനിവും തലയില്‍ ബുദ്ധിയുമെന്ന് സുജ സൂസൻ ജോർജ്

ജിഷ്ണുവിന്‍റെ അമ്മയുടെ മനസ്സാണ് എന്‍റെയും മനസ്സെന്ന് പുതുപ്പള്ളിയിൽ സി പി എം സ്ഥാനാർത്ഥിയായിരുന്ന സുജ എഴുതുന്നു

ജിഷ്ണുവിന്‍റെ അമ്മയുടെ മനസ്സാണ് എന്‍റെയും മനസ്സെന്ന് പുതുപ്പള്ളിയിൽ സി പി എം സ്ഥാനാർത്ഥിയായിരുന്ന സുജ എഴുതുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
suja susan george, facebook

കോട്ടയം: ജിഷ്ണുവിന്റ അമ്മ മഹിജയ്ക്കു പിന്തുണയുമായി എഴുത്തുകാരിയും മലയാളം മിഷൻ ഡയറക്ടറുമായ സുജ സൂസൻ ജോർജ്. ജിഷ്ണുവിന്‍റെ അമ്മയുടെ മനസ്സാണ് എന്‍റെയും മനസ്സെന്ന് സുജ ഫെയ്സ്ബുക്കിൽ കുറിച്ചു. ബിജെപി -കോണ്‍ഗ്രസ് കൂട്ടുകെട്ടിന്‍റെ ഉദ്ദേശം വേറെയാണ്. പൊലീസ് നടപടി ഒരുതരത്തിലും ന്യായീകരിക്കത്തക്കതല്ല. കയ്യില്‍ ലാത്തി മാത്രമല്ല പൊലീസിന് വേണ്ടത് മനസില്‍ കനിവും തലയില്‍ ബുദ്ധിയും വേണമെന്നും സുജ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Advertisment

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പളളിയിൽ സി പി എം സ്ഥാനാർത്ഥിയായി സുജ മൽസരിച്ചിട്ടുണ്ട്. പുതുപ്പള്ളി പെരുങ്കാവില്‍ സ്വദേശിനിയായ സുജ എഴുത്തുകാരിയും മണര്‍കാട് സെന്റ് മേരീസ് കോളജില്‍ മലയാളവിഭാഗം മേധാവിയാണ്. കവിതാസമാഹരമടക്കം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യപ്രവർത്തക സഹകരണ സംഘം ഭരണസമിതി അംഗവും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയുമാണ്. അടുത്തിടെയാണ് മലയാളം മിഷന്‍ ഡയറക്ടറായി സുജയെ നിയമിച്ചത്. ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍ .'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ ലക്ഷ്യം.

Read More: ഡിജിപിയെ കൗൺസിലിങിന് വിധേയമാക്കണം: മാധവൻ, നാണം മറയ്ക്കാൻ ചെങ്കൊടി പോലുമില്ലാതെ: ജോയ്

ജിഷ്ണുപ്രണോയിക്ക് നീതിതേടിയ അമ്മയ്ക്കും കുടുംബത്തിനുമെതിരെ നടത്തിയ പൊലീസ് അക്രമത്തിനെതിരെ പ്രതിഷേധവുമായി എൻ.എസ്.മാധവനും ടി.എൻ.ജോയും രംഗത്തെത്തിയിരുന്നു. ഡിജിപിയെ കൗൺസിലിങ്ങിന് വിധേയമാക്കണമെന്നാണ് എൻ.എസ്.മാധവൻ ട്വിറ്ററിൽ കുറിച്ചത്. നാണം മറയ്ക്കാൻ ചെങ്കൊടി പോലുമില്ലാതെ ചൂളിപോകുന്നുവെന്ന് ടി.എൻ. ജോയ് എന്ന നജ്മൽ ബാബു എഴുതിയത്. പരാക്രമം കാണിക്കുന്ന പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും എഴുതിയിരന്നു.

Advertisment
Jishnu Pranoy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: