തിരുവനന്തപുരം: പാലോട്ടെ ആദിവാസി ഊരുകളിൽ ആത്മഹത്യ നിരക്കുകൾ ഉയരുന്നത് അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്നത്തിൽ അടിയന്തരമായി അന്വേഷിച്ച് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. എ.പി.അനില്‍കുമാറാണ് ചോദ്യോത്തരവേളയില്‍ വിഷയം അവതരിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലെ ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകുന്നതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പാലോട് സ്റ്റേഷൻ പരിധിയിലെ ആദിവാസി ഊരുകളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 35 പേരാണ് ജീവിതം അവസാനിപ്പിച്ചത്. ഇവരിലേറെയും 15 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. പാലോടിനടുത്തുള്ള ഞാറനീലി ആദിവാസിക്കോളനിയിൽ 17 കാരി ആത്മഹത്യ ചെയ്തിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുളളൂ.

പുരുഷന്മാരുടെ അമിത മദ്യപാനവും സ്ത്രീകൾ വിഷാദരോഗത്തിന് അടിമപ്പെടുന്നതുമാണ് ആത്മഹത്യാനിരക്ക് ഉയരാൻ കാരണമെന്നാണ് നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ