കൊല്ലം: എല്‍ഡിഎഫിന്‍റെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം. പരിപാടിയിൽ പ്രതിഷേധിച്ചായിരുന്നു കൊല്ലം രണ്ടാംകുറ്റി സ്വ​ദേശി ബിനോയ്​ ആണ്​ കൈഞരമ്പ്​ മുറിച്ചത്​. കൊല്ലം ചിന്നക്കടയിലാണ്​ സംഭവം. വന്ദേമാതരം വിളിച്ച് ഇയാൾ കൈഞരമ്പ് മുറിക്കുകയായിരുന്നു.

ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം പ്രതിജ്ഞ ചൊല്ലുന്നതിനിടയിലാണ് യുവാവ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഞരമ്പ് മുറിച്ചത്. റോഡിൽ കിടന്ന് പ്രതിഷേധിച്ച ഇയാളെ പൊലീസെത്തി ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്.

Also Read: കൈകോർത്ത് കേരളം; ഇടതുപക്ഷത്തിന്റെ മനുഷ്യ മഹാ ശൃംഖലയിൽ അണിനിരന്ന് ലക്ഷങ്ങൾ

ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസ്. യുവാവിന്റെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും പൊലീസ് വിവരം ശേഖരിച്ചു വരുകയാണ്.

Also Read: ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കം രൂക്ഷമാകണമെന്നാണ് പ്രതിപക്ഷത്തിന്: എ.വിജയരാഘവന്‍

അതേസമയം രാജ്യം 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണ് കേരളത്തിലെ മനുഷ്യ മഹാ ശൃംഖല. റിപ്പബ്ലിക് ദിനമായ ഇന്ന് കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെയാണ് ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ നേതൃത്വത്തിൽ മനുഷ്യ മഹാ ശൃംഖല തീർത്തത്.

ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഇത്രയധികം പേർ ഒരേസമയം ഭരണഘടന വായിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.