തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമര പന്തലിന് മുന്നിൽ ആത്മഹത്യ ശ്രമം നടത്തിയ മദ്ധ്യവയസ്കന്‍ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലന്‍ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഓടിയടുക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സമരപന്തലിന് എതിർ വശത്ത് വച്ച് സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ഇയാൾ സമരപ്പന്തലിന് മുന്നിലേക്ക് ഓടി അടുക്കുകയായിരുന്നു. പൊലീസും ബിജെപി പ്രവർത്തകരും ചേർന്ന് ഇയാളെ തടയുകയും തീ കെടുത്താനുള്ള ശ്രമവും നടത്തി. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിൽ 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.