/indian-express-malayalam/media/media_files/uploads/2020/12/Naranippuzha-Shanavas.jpg)
അന്തരിച്ച സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന് വിടനൽകി ചലച്ചിത്ര രോഗം. ഹൃദയാഘാതത്തെ തുടർന്നു ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. തീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂരില്‍ നിന്നുള്ള പ്രത്യേക ആംബുലന്‍സിൽ കൊച്ചിയിലെത്തിയതിന് പിറകേയാണ് അദ്ദേഹത്തിന്റെ മരണം. ഉച്ചയ്ക്ക് ഒരു മണിയോടെ നരണിപ്പുഴ ജുമാമസ്ജിദിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഖബറടക്കി.
അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്ത് ജോലികളുമായി തിരക്കിലായിരുന്നു ഷാനവാസ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബർ 21നാണ് ഷാനവാസിനെ കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു.
ഒരു ആയുഷ്ക്കാലത്തേക്കുള്ള ഓർമകളും എന്നോട് പറഞ്ഞ കുറേ കഥകളും ബാക്കി വെച്ച് അവൻ പോയി.... നമ്മുടെ സൂഫി..
We tried our best for you shaanu .. love u lots
ഇനിപ്പറയുന്നതിൽ Vijay Babu പോസ്‌റ്റുചെയ്‌തത് 2020, ഡിസംബർ 23, ബുധനാഴ്‌ച
ജയസൂര്യ നായകനായെത്തിയ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴ സ്വദേശിയായ ഷാനവാസ് സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു.
2015ല്‍ 'കരി' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഷാനവാസ് സംവിധാന രംഗത്ത് എത്തുന്നത്. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു 'സൂഫിയും സുജാതയും'.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.