‘സൂഫിയും സുജാതയും’ സംവിധായകൻ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ

അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂർ നിരീക്ഷണം വേണമെന്നും ആശുപത്രി വൃത്തങ്ങൾ

ജയസൂര്യ, അദിതി റാവു ഹൈദാരി, ദേവ് മോഹൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിലാണ് ഷാനവാസ് ഇപ്പോൾ.

അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്ത് ജോലികളുമായി തിരക്കിലായിരുന്നു ഷാനവാസ്. അതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്. അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂർ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ ‘സൂഫിയും സുജാതയും’ ഏറെ ജനശ്രദ്ധ നേടിയിരുന്നു. കരി എന്നൊരു സിനിമയും ഷാനവാസ് സംവിധാനം ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sufiyum sujatayum director shanavas naranippuzha cardiac arrest hospitalized

Next Story
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ജനുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംKundannoor flyover,Vytila,in January,would be inaugurated,കുണ്ടന്നൂർ മേൽപ്പാലങ്ങൾ,ജനുവരിയിൽ,വൈറ്റില,മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
The moderation of comments is automated and not cleared manually by malayalam.indianexpress.com