സുധീര്‍ കരമനയില്‍ നിന്നും 25,000 രൂപ നോക്കുകൂലി വാങ്ങിയ തൊഴിലാളികള്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം ചാക്കയിൽ ബൈപ്പാസിനോട് ചേർന്നാണ് സുധീർ കരമന പുതിയ വീട് വയ്ക്കുന്നത്

sudheer karamana, malayalam films

തിരുവനന്തപുരം: നടൻ സുധീർ കരമനയിൽനിന്ന് നോക്കുകൂലിയായി 25,000 രൂപ ​കൈപ്പറ്റിയ സംഭവത്തിൽ 21 തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തു. 14 സി​ഐടിയു ​പ്രവർത്തകർക്കും ഏഴ്​ ​െഎ.എൻ.ടി.യു.സി പ്രവർത്തകർക്കുമാണ്​ അച്ചടക്ക നടപടി. വാങ്ങിയ പണം തിരികെ നല്‍കാനും നിര്‍ദേശമുണ്ട്. സുധീർ കരമനയുടെ വീടു പണിക്കായി കൊണ്ടുവന്ന സാധനങ്ങൾ ഇറക്കാനായിരുന്നു കഴിഞ്ഞ ദിവസം യൂണിയനുകൾ നോക്കുകൂലി വാങ്ങിയത്. ഗ്രാനൈറ്റും മാർബിളും ഇറക്കാൻ 25,000 രൂപയാണ് മൂന്നു യൂണിയനുകൾ നോക്കുകൂലിയായി വാങ്ങിയത്.

തിരുവനന്തപുരം ചാക്കയിൽ ബൈപ്പാസിനോട് ചേർന്നാണ് സുധീർ കരമന പുതിയ വീട് വയ്ക്കുന്നത്. വീട് പണിക്കായി ശനിയാഴ്ച്ച ഗ്രാനൈറ്റും മാർബിളും കൊണ്ടുവന്നിരുന്നു. സാധനങ്ങൾ വാങ്ങിയ കമ്പനി തന്നെ ഇറക്കുന്നതിന് ആളെ കൂടെ വിട്ടിരുന്നു. ഇതിനായി 16,000 രൂപ കൊടുക്കുകയും ചെയ്തു.

പക്ഷേ സാധനങ്ങൾ സ്ഥലത്ത് എത്തിച്ചപ്പോൾ 3 യൂണിയനുകൾ സ്ഥലത്തെത്തി ബഹളം വച്ചു. സാധനങ്ങൾ ഇറക്കി നൽകാൻ 25,000 രൂപ ആവശ്യപ്പെട്ടു. ഒടുവിൽ പണം നൽകിയെങ്കിലും ഇവർ സാധനങ്ങൾ ഇറക്കാതെ പോയി.ജോലിക്കാർ മാത്രമാണ് ഈ സമയം അവിടെ ഉണ്ടായിരുന്നത്. തൊടുപുഴയിൽ ഷൂട്ടിങ്ങിലായിരുന്നു നടൻ. അനുവാദമില്ലാതെ വീടിനകത്ത് പരിശോധന നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും നടൻ പരാതിപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Sudheer karamana citu labors

Next Story
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com