scorecardresearch

നിപ്പ വൈറസ്; തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുക 12 ന്

നിപ്പ രണ്ടാംഘട്ടത്തിന്റെ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്നലെ അറിയിച്ചിരുന്നു

നിപ്പ രണ്ടാംഘട്ടത്തിന്റെ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്നലെ അറിയിച്ചിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സെപ്റ്റംബർ രണ്ടിന് നടക്കേണ്ട ഓണപരീക്ഷ മാറ്റിവച്ചു

കണ്ണൂര്‍: നിപ്പ വൈറസ് ജാഗ്രത കണക്കിലെടുത്ത് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് 12 ലേക്ക് മാറ്റിവച്ചു. കണ്ണൂരില്‍ ഇതുവരെ നിപ്പ വൈറസ് ബാധയുണ്ടായിട്ടില്ലെങ്കിലും മുന്‍കരുതല്‍ നടപടി എന്ന നിലയിലാണു കോഴിക്കോട് ജില്ലയോടു ചേര്‍ന്നുള്ള ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് 12ലേക്കു മാറ്റിയിരിക്കുന്നത്.

Advertisment

കൂടാതെ തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ കോളേജുകളും 12 ന് ആയിരിക്കും തുറക്കുക. നേരത്തേ അഞ്ചിനു തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജും കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ കോളേജുകളും നാളെ തുറക്കും.

കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകള്‍ പതിവുപോലെ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നിപ്പ രണ്ടാംഘട്ടത്തിന്റെ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്നലെ അറിയിച്ചിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണ്. എങ്കിലും ജൂണ്‍ 30 വരെ നിരീക്ഷണവും നിയന്ത്രണവും തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ മാസം പതിനൊന്നോടെ രോഗവ്യാപനം തടയാനാകുമെന്നും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത. രണ്ടു ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ് 12നേ തുറക്കൂ.

Kozhikode Nipah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: