ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മലക്കംമറിഞ്ഞ് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. വിധി നടപ്പാക്കണമെന്നാ‍യിരുന്നു ആദ്യത്തെ അഭപ്രായമെങ്കിലും നിലവിലെ സംഭവങ്ങൾ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ യുവതീ പ്രവേശനം വിലക്കുന്നത് ജൈവഘടനയുടെ അടിസ്ഥാനത്തിലാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.രാജ്യത്തെ ഹിന്ദുക്കള്‍ ഭിന്നിക്കപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തണം. ഇപ്പോൾ ശബരിമല വിഷയത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റുകളും നക്സലേറ്റുകളുമാണെന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേർത്തു. ശബരിമലയിലെ യുവതീ പ്രവേശനം വിലക്കുന്നതിന് ശാസ്ത്രീയ അടിത്തറയുണ്ട്. യഥാർഥത്തിൽ സ്ത്രീകളെ വിലക്കുന്നത് ഗർഭം ധരിക്കാനുള്ള അവരുടെ കഴിവിനെ സംരക്ഷിക്കാനാണെന്നും സ്വാമി പറഞ്ഞു. വിലക്ക് സത്രീകൾക്ക് ഗുണകരമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.

നേരത്തേ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള വിധിയെ സ്വാഗതം ചെയ്ത സുബ്രഹ്മണ്യ സ്വാമി വിധി നടപ്പിലാക്കാന്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ