കൊച്ചി: വിദേശ മദ്യഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് സംസ്ഥാനത്ത് പുതുതായി 175 വിൽപ്പനശാലകൾ ആരംഭിക്കാൻ ശുപാർശ സമർപ്പിച്ചതായി എക്സൈസ് കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു.
ബെവ്കോ മാനേജിങ് ഡയറക്ടർ നിർദേശം സർക്കാരിന് കൈമാറിയതായും കമ്മിഷണർ അറിയിച്ചു. എല്ലാ വിൽപനശാലകളിലും വാക്ക് ഇൻ കൗണ്ടറുകൾ ആരംഭിക്കാനാണു ശുപാർശ.
മദ്യ ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിലാണ് കമ്മിഷണർ വിശദീകരണം നൽകിയത്.
കേരളത്തിൽ 1,13,000 പേർക്ക് ഒരു റീടെയിൽ ഷോപ്പ് വീതമാണുള്ളതെന്നും ആകെ 306 വിദേശ മദ്യ ഷോപ്പുകളാണുള്ളതെന്നും കമ്മിഷണർ അറിയിച്ചു. കടകളിൽ ക്യൂ ഒഴിവാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ബെവ്കോക്കും കൺസ്യൂമർ ഫെഡിനും നിർദ്ദേശം നൽകിയതായും സത്യവാങ്മൂലത്തിൽ കമ്മിഷണർ അറിയിച്ചു.
Also Read: മുല്ലപ്പെരിയാർ: ബേബി ഡാം ബലപ്പെടുത്തണമെന്ന് കേന്ദ്രം; സർക്കാരിന് കത്തയച്ചു