Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

സുബീറ ഫര്‍ഹത്ത് കൊലപാതകം: ഞെട്ടലില്‍ നിന്ന് മുക്തമാകാതെ വളാഞ്ചേരി

മാര്‍ച്ച് പത്തിനാണ് സുബീറയെ കാണാതാകുന്നത്. 40 ദിവസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് ഇന്ന് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്

Subira Farhath Murder, സുബീറ ഫര്‍ഹത്ത് കൊലപാതകം, Crime news, ക്രൈം വാര്‍ത്തകള്‍, Kerala news, കേരള വാര്‍ത്തകള്‍, latest malayalam news, ie malayalam , ഐഇ മലയാളം

മലപ്പുറം: സുബീറ ഫര്‍ഹത്തിന്റെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഞെട്ടെലിലാണ് വളാഞ്ചേരി. ഒരു മാസത്തിലേറെ നീണ്ട് നിന്ന അന്വേഷണത്തിനൊടുവിലാണ് സുബീറയുടെ മൃതദേഹം ഇന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ പൊലീസ് കുഴഞ്ഞിരുന്നു. നാട്ടുകാരും കുടുംബാങ്ങളും ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപികരിക്കുകയും തെളിവ് കണ്ടെത്തണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുകയും പ്രതി അന്‍വര്‍ കുടുങ്ങുകയും ചെയ്തത്.

സുബീറയെ കൊലപ്പെടുത്തിയതാണെന്ന് പ്രതി അന്‍വര്‍ സമ്മതിച്ചു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തു. മോഷണത്തിനിടെയാണ് സുബീറയെ കൊന്നതെന്നാണ് അന്‍വറിന്റെ മൊഴി. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കൃത്യം നടത്തിയതിന് ശേഷമാണ് മൃതദേഹം കുഴിച്ചിട്ടത്. ഇയാള്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നെന്ന് സുബീറയുടെ സഹോദരന്‍ ഷറഫുദീന്‍ പറഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട ആക്ഷന്‍ കമ്മിറ്റിയുമായി ചേര്‍ന്ന് അന്‍വര്‍ പ്രവര്‍ത്തിച്ചത് ഉദ്യോഗസ്ഥരെ വഴി തിരിച്ച് വിടാനാണെന്നും ഷറഫുദീന്‍

Read More: ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനും കോവാക്സിന്‍ ഫലപ്രദംകൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 10 നാണ് മലപ്പുറം ചോറ്റൂര്‍ സ്വദേശിയായ സുബീറയെ കാണാതെയാകുന്നത്. വെട്ടിച്ചിറിയിലെ ഡെന്റല്‍ ക്ലിനിക്കില്‍ സഹായിയായി ജോലി ചെയ്യുന്ന സുബീറ അന്ന് ക്ലിനിക്കില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ക്ലിനിക്കിലെ ഡോക്ടര്‍ വീട്ടുകാരെ വിളിച്ചന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം അറിയുന്നതും അന്വേഷണം ആരംഭിക്കുന്നതും. ജോലിക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു.

സുബീറയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം നീങ്ങിയിരുന്നത്. പക്ഷെ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ പൊലീസിനായിരുന്നില്ല. സുബീറയുടെ വീടിന് സമീപമുള്ള ക്വാറിയില്‍ വീണ് അപകടം ഉണ്ടായതാണെന്ന സംശയത്തിലും തിരച്ചില്‍ നടത്തിയിരുന്നു. പക്ഷെ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ക്വാറിയില്‍ കൂട്ടിയിട്ടിരുന്ന മണ്ണ് നിരപ്പാക്കിയത് കണ്ടതോടെയാണ് പൊലീസിന് സംശയം വന്നത്. ഈ സ്ഥലത്തിന്റേ മേല്‍നോട്ടം വഹിക്കുന്നത് അന്‍വറായിരുന്നു.

അന്‍വറിന്റ മൊഴിയിലെ വൈരുധ്യം സംശയം വര്‍ദ്ധിപ്പിക്കുകയും പിന്നീട് മണ്ണ് എടുത്തിട്ട ജെസിബി ഡ്രൈവറെ ചോദ്യം ചെയ്യുകയുമായിരുന്നു. സുബീറയെ കാണാതായതിന് രണ്ട് ദിവസത്തിന് ശേഷമാണ് മണ്ണ് നിരപ്പാക്കിയത്. ജെസിബി ഡ്രൈവറുടെ മൊഴിയാണ് അന്‍വറിനെ കുടുക്കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Subira farhath murder case relatives identified body

Next Story
സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിരിക്കും: മുഖ്യമന്ത്രിpinarayi vijayan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com