കൊച്ചി: ഭീകരകര സംഘടനയായ ഐഎസിനൊപ്പം ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തുവെന്ന കേസിൽ തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തിന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്.

സുബഹാനി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഐഎസിന്റെ ഇന്ത്യൻ വിഭാഗം മെർ അൽ ഹിന്ദിന്റെ പ്രവർത്തകനാണ് സുബഹാനി. ഇന്ത്യയുടെ സുഹൃദ് രാഷ്ട്രമായ ഇറാഖിനെതിരെ ഇന്ത്യൻ പൗരൻ യുദ്ധം ചെയ്തു വെന്നാണ് കേസ്.

Read More: പാലാരിവട്ടം പാലം ഇന്ന് മുതൽ പൊളിച്ച് തുടങ്ങും

സുബഹാനിക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ഗൂഢാലോചന കുറ്റവുമാണ് എൻഐഎ ചുമത്തിയത്. നിരോധിത സംഘടനയായ ഐഎസിനു വേണ്ടി ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ ഒരു സംഘം യുവാക്കൾ പദ്ധതിയിടുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 2016 ഒക്ടോബർ ഒന്നിനാണ് എൻഐഎ കേസെടുത്തത്.

ഒക്ടോബർ മൂന്നിന് തിരുനൽവേലി ജില്ലയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ സുബഹാനിക്കെതിരെ തെളിവുകൾ ലഭിച്ചു. 2015 ഏപ്രിലിൽ ഇന്ത്യ വിട്ട സുബഹാനി ഇറാഖിലെത്തി ഐഎസിൽ ചേർന്ന് പരിശീലനം തേടി ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടെന്നാണ് കണ്ടെത്തൽ. 2015 സെപ്തംബറിൽ ഇന്ത്യയിൽ തിരികെയെത്തിയ സുബഹാനി രാജ്യത്ത് വിധ്വംസക പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതായും ശിവകാശിയിൽ നിന്ന് സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. 2016 ഒക്ടോബർ അഞ്ചിനാണ് സുബഹാനിയുടെ അറസ്റ്റ്. 2017 മാർച്ചിൽ കുറ്റപത്രം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.